എറണാകുളത്ത് ബൈക്ക് മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐക്ക് കുത്തേറ്റു

ii
കൊച്ചി: എറണാകുളത്ത് ബൈക്ക് മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐക്ക് കുത്തേറ്റു.എളമക്കര സ്റ്റേഷനിലെ എഎസ്ഐ ​ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. പുലർച്ചെ ഒരു മണിയോടെ ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപമായിരുന്നു സംഭവം.  എച്ച്എംടി കോളനിയിലെ ബിച്ചു എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കൈത്തണ്ടയിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.