തിരുവനന്തപുരം: ഹാങ്ചൗവില്‍ നടന്ന 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നൂറു മെഡല്‍ നേട്ടത്തിലെത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച കേരളത്തിന്റെ സ്വന്തം കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. വ്യാഴാഴ്ച തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന മന്ത്രിമാരും ചേര്‍ന്ന് മെഡല്‍ ജേതാക്കളേയും പങ്കെടുത്ത കേരള താരങ്ങളേയും പരിശീലകരേയും ആദരിക്കും. നാലു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ രാജ്യത്തിനു വേണ്ടി 12 മെഡലുകളാണ് കേരളത്തിന്റെ സ്വന്തം കായിക താരങ്ങള്‍ നേടിയത്. ഇവരെ കൂടാതെ 33 മലയാളികളാണ് ഇന്ത്യയ്ക്കു വേണ്ടി ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തത്.
വ്യാഴാഴ്ച മാസ്‌കോട്ട് ഹോട്ടലില്‍ വൈകീട്ട് 5.30ന് സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറാജി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കുമാര്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍ ബിന്ദു, ഗതാഗത വകുപ്പ് മന്ത്രി, ആന്റണി രാജു, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
കായിക, യുവജനകാര്യ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ്, ഡയറക്ടര്‍ രാജീവ് കുമാര്‍ ചൗധരി ഐഎഎസ്, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, സായ് എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. ജി കിഷോര്‍ എന്നിവര്‍ പങ്കെടുക്കും.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം