ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം; അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

SFI Activists Granted Bail In Asianet News Office Attack
 

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ അറസ്റ്റിലായ എട്ട് എസ് എഫ് ഐ പ്രവർത്തകർക്കും ജാമ്യം. ജില്ലാ പ്രസിഡൻ്റ് ജിതിൻ ബാബു അടക്കമുള്ള പ്രവർത്തകർ സ്റ്റേഷൻ ജാമ്യം ലഭിച്ച് പുറത്ത് പോയി. അതിക്രമം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് ബാബു, ബ്രഹ്മദത്ത് (തൃപ്പുണിത്തറ ഏരിയ സെക്രട്ടറി) , ശരത് (ജില്ലാ കമ്മിറ്റി അംഗം) എന്നിവരാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

ഇന്നലെ വൈകുന്നേരമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിലേക്ക് എസ്. എഫ് .ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. അതിക്രമിച്ചു കയറി ഭീഷണിമുഴക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. 30 ഓളം പേ‍രാണ് ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയത്. സെക്യൂരിറ്റിയെ അടക്കം തള്ളിമാറ്റിയാണ് ഇവർ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയത്. ഇവർക്കെതിരെ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.