നിയമസഭ തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ പരിശോധന ഇന്ന്

K. Surendran

 കൊച്ചി: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ശബ്ദസാമ്പിള്‍ ഇന്ന് ശേഖരിക്കും. കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. ജെആര്‍പി നേതാവ് പ്രസീത അഴിക്കോടിന്‍റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും.രാവിലെ ഒൻപതരയ്ക്കാണ് പ്രസീദയുടെ ശബ്ദസാമ്പിളെടുക്കുക. എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്‌. 

അതേസമയം മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി എസ്.പി. സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മറ്റൊരു കേസും സുരേന്ദ്രനെതിരെയുണ്ട്. കേസിൽ കെ.സുരേന്ദ്രനെ കഴിഞ്ഞ മാസം  ചോദ്യംചെയ്തിരുന്നു. കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ നടന്നത്.