നിയമസഭാ കയ്യാങ്കളിക്കേസ്; വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം

YY

തി​രു​വ​ന​ന്ത​പു​രം:നിയമസഭ കയ്യാങ്കളി കേസില്‍  മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ട​ക്ക​മു​ള്ള ഇ​ട​തു നേ​താ​ക്ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.കേ​സി​ലെ ആ​റു പ്ര​തി​ക​ളു​ടെ​യും വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ളോ​ട് നേ​രി​ട്ട് കോ​ട​തി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.എന്നാൽ ആറ് പ്രതികളും ഹാജരാകില്ല. വിടുതൽ ഹർജി തള്ളിയ വിചാരണകോടതിനടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ഇത്.

മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.