നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; എകെ ശരീന്ദ്രന്റെ രാജിക്കായി പ്രതിപക്ഷം

niyamasabha


തിരുവനന്തപുരം:  പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാക്കും. ന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ സഭ പ്രക്ഷുബ്ധമായേക്കും.  മന്ത്രിയുടെ രാജി വയ്ക്കണമെന്ന ആവശ്യം രാജി മുഖ്യമന്ത്രിയും എന്‍സിപിയും തളളിയ സാഹചര്യത്തില്‍ അടിയന്തര പ്രമേയം ഉള്‍പ്പടെ കൊണ്ടുവരാനാണ് പ്രതിപക്ഷ തീരുമാനം.


എന്നാല്‍ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന മറുപടി നല്‍കി പ്രതിരോധിക്കാനാകും മന്ത്രി ശശീന്ദ്രന്റെ ശ്രമം. അതേസമയം, സഭക്ക് പുറത്തും ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പ്. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭക്കു മുന്നില്‍ വിവിധ പ്രതിപക്ഷ സംഘടനകളുടെ സമരവും ഇന്നുണ്ടാകും. ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പ് തിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കാനാണ് നിയമസഭ സമ്മേളനം ചേരുന്നത്.