കൊച്ചിക്ക് കരുതലായി ആസ്റ്റർ ഹോസ്പ്പിറ്റൽസ്; മൊബൈൽ ക്ലിനിക്ക് അടക്കമുള്ള വിവിധ ആരോഗ്യ സേവനങ്ങൾ ആരംഭിച്ചു

cd
 

കൊച്ചി : ബ്രഹ്മപുരത്ത്  തീ  അണയ്ക്കുവാൻ ഏർപ്പെട്ടിരിക്കുന്ന  അഗ്നിശമനസേനാ പ്രവർത്തകർക്കും മറ്റ് സന്നദ്ധ പ്രവർത്തകർക്കുമായി മുഴുവൻ സമയ ആരോഗ്യ  സേവനങ്ങൾ ഒരുക്കി ആസ്റ്റർ  ഹോസ്പ്പിറ്റൽസ് . കേരളത്തിലുടനീളമുള്ള വിവിധ ആസ്റ്റർ  ഹോസ്പ്പിറ്റലുകളിലെ പൾമനോളജിസ്റ്റുകളുടെ ടെലി  കൺസൾട്ടേഷൻ സേവനവും, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകളുടെ മുഴുവൻ  സമയ സേവനവും ബ്രഹ്മപുരത്ത്  ലഭ്യമാക്കും. ഇതോടൊപ്പം  മുഴുവൻ  സമയ  പൾമനറി ഫങ്ക്ഷണൽ ടെസ്റ്റുകൾ (പി.എഫ് ടി ) നടത്തുവാനുള്ള സൗകര്യവും  മൊബൈൽ  ക്ലിനിക്കിലൂടെ ആസ്റ്റർ ഹോസ്പ്പിറ്റൽസ് ബ്രഹ്മപുരത്ത്  നടപ്പിലാക്കും. 

ആസ്റ്റർ  ഡി  എം ഹെൽത്ത്  കെയറിന്റെ  സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ചെയർമാൻ  ആസാദ്  മൂപ്പന്റെ  നിർദ്ദേശപ്രകാരമാണ്  ഇത്തരം ഒരു ഉദ്യമവുമായി ആസ്റ്റർ  ഹോസ്പ്പിറ്റൽസ്  മുന്നോട്ട്  വന്നത്. സംസ്ഥാന  ആരോഗ്യവകുപ്പ്  മന്ത്രി,  ജില്ലാ  കളക്ടർ, എന്നിവരുടെ  നിർദ്ദേശാനുസാരണമായിരിക്കും വിവിധ  ആരോഗ്യ  സേവനങ്ങൾ  നടപ്പിലാക്കുന്നത് 

ആസ്റ്റർ ഡി  എം  ഹെൽത്ത് കെയറിന്റെ   സന്നദ്ധസംഘടനയായ ആസ്റ്റർ  വോളന്റിയേഴ്സിന്റെ സഹകരണത്തോടെയാണ്  ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നത് .  ഇതിനോടകം 2000 മാസ്ക്കുകൾ ആസ്റ്റർ  മെഡ്സിറ്റിയിടെ  നേതൃത്വത്തിൽ ബ്രഹ്മപുരത്ത്  വിതരണം  ചെയ്തിട്ടുണ്ട്. ആസ്റ്റർ  മെഡ്സിറ്റി അത്യാഹിതവിഭാത്തിലെ  വിവിധ  ഡോക്ടർമാരുടെയും പാരാമെഡിക്കൽ  സ്റ്റാഫുകളുടെയും സേവനങ്ങളും  ബ്രഹ്മപുരത്ത്  ലഭ്യമായിരിക്കും.

"അനിതരസാധാരണമായ അവസ്ഥയിലൂടെയാണ്  നമ്മുടെ  നാട്  കടന്നുപോകുന്നത്. സർക്കാരുമായി  സഹകരിച്ച്  ഇത്തരത്തിൽ  ഒരു  സാമൂഹ്യ ഉദ്യമം  നടപ്പിലാക്കുവാൻ  സാധിക്കുന്നത്  വലിയ ഉത്തരവാദിത്ത്വമാണ്,  അഗ്നിശമനസേനയുടെയും സന്നദ്ധപ്രവർത്തകരുടെയും രാപ്പകൽ  നീണ്ട  പരിശ്രമങ്ങൾ  അഭിനന്ദനാർഹമാണ്.  ആസ്റ്റർ  ഹോസ്പ്പിറ്റൽസിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ്  ഇത്തരം  ഒരു കർത്തവ്യവുമായി ഞങ്ങൾ മുന്നോട്ട്  വരുന്നത്.  അടിയന്തര  ചികിത്സ  ആവശ്യമുള്ള  അഗ്നിശമനസേന പ്രവർത്തകർക്കും സന്നദ്ധ  പ്രവർത്തകർക്കും  24 മണിക്കൂറും എല്ലാവിധ ചികിത്സാ സേവനവും  ആസ്റ്റർ  മെഡ്‌സിറ്റി  ഉറപ്പാക്കുമെന്ന് "ആസ്റ്റർ  ഹോസ്പ്പിറ്റൽസ്  കേരളാ ആൻഡ്  തമിഴ്നാട്  റീജിയണൽ  ഡയറക്ടർ  ഫർഹാൻ  യാസിൻ  പറഞ്ഞു.