മാനേജ്‌മെന്റ് സീറ്റിനെ പറ്റി പറയാന്‍ എന്തുകൊണ്ടും യോഗ്യത പറവൂര്‍ സീറ്റിന് വേണ്ടി ഒരേ സമയം കെ കരുണാകരനേയും, ജി കാര്‍ത്തികേയന്‍ വഴി എ കെ ആന്റണിയേയും മണിയടിച്ച് സീറ്റ് കരസ്ഥമാക്കിയ VD സതീശന് തന്നെ

mla jineesh kumar

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരിഹസിച്ച് കോന്നി എംഎല്‍എയുടെ എഫ്ബി പോസ്റ്റ്. പറവൂര്‍ സീറ്റിന് വേണ്ടി ഒരേ സമയം കെ കരുണാകരനേയും , ജി കാര്‍ത്തികേയന്‍ വഴി എ കെ ആന്റണിയേയും മണിയടിച്ച് സീറ്റ് കരസ്ഥമാക്കിയ VD സതീശന് തന്നെയാണ് മാനേജ്‌മെന്റ് സീറ്റിനെ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയെന്നായിരുന്നു എം എല്‍എയുടെ പരിഹാസം.

കുതികാല്‍ വെട്ടും, തൊഴുത്തില്‍ കുത്തും, കളം മാറി ചവുട്ടും അടക്കം  കളികള്‍ പലതും കളിച്ചിട്ടും ഒരിക്കല്‍ പോലും മന്ത്രി കസേരയില്‍ ഇരിക്കാന്‍ കഴിയാതെ പോയതിന്റെ കടുത്ത വിഷാദം ആണ് VD സതീശനെ ബാധിച്ചിരിക്കുന്നത്. ആ വിഷാദം മൂത്ത് കടുത്ത അസൂയാലുവായിരിക്കുകയാണ് അദ്ദേഹം. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രതിപക്ഷ നേതാവിനെ സമയാസമയത്ത് BP യുടെ ഗുളിക കഴിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  

ഇടതുപക്ഷ  മന്ത്രിമാരേയും സതീശന് ഇഷ്ടമില്ലാത്തവരെയും വ്യക്തിഹത്യ ചെയ്യുന്നത് അദ്ദേഹം പതിവായി  സ്വീകരിച്ചിരിക്കുകയാണ്. പിടി ചാക്കോ  മുതല്‍ രമേശ് ചെന്നിത്തല വരെ പല കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരുന്നിട്ടുണ്ടെങ്കിലും ഇത്രയും 'സ്വയംപൊങ്ങി 'യായ ഒരു പ്രതിപക്ഷ നേതാവിനെ  കേരളത്തിലെ ജനങ്ങള്‍ കണ്ടിട്ടേ ഇല്ല . എനിക്കറിയാത്തതായി ഈ പ്രപഞ്ചത്തില്‍ ഒന്നുമില്ലെന്ന ഭാവം ആണ്  പ്രതിപക്ഷ നേതാവിന് .ഇത്രയും അഹങ്കാരിയായ   പ്രതിപക്ഷ നേതാവിനെ കേരളം ഇന്നേ വരെ കണ്ടിട്ടില്ല . മന്ത്രിമാരായ വീണ ജോര്‍ജ്ജിനേയും ,മുഹമ്മദ് റിയാസിനേയും വ്യക്തിപരമായി  ആക്ഷേപിക്കുന്നത് അദ്ദേഹം പതിവാക്കിയിരിക്കുകയാണ് . കുതികാല്‍ വെട്ടും , തൊഴുത്തില്‍ കുത്തും ,കളം മാറി ചവുട്ടും അടക്കം  കളികള്‍ പലതും  കളിച്ചിട്ടും ഒരിക്കല്‍ പോലും മന്ത്രി കസേരയില്‍ ഇരിക്കാന്‍ കഴിയാതെ പോയതിന്റെ കടുത്ത വിഷാദം ആണ് VD സതീശനെ ബാധിച്ചിരിക്കുന്നത്.  

ആ വിഷാദം മൂത്ത് കടുത്ത അസൂയാലുവായിരിക്കുകയാണ് അദ്ദേഹം . അതിന്റെ അവസാനത്തെ ഉദാഹരണമാണ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ . മാനേജ്‌മെന്റ് ക്വാട്ട പരാമര്‍ശം മറ്റാരേക്കാള്‍ നന്നായി സ്വയം ചേരുന്ന നേതാവാണ് VD സതീശന്‍ . തനിക്ക് പകരം KC  വേണുഗോപാലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കിയപ്പോള്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് വക്കീല്‍ പണിക്ക് പോയ ആളാണ് ഇന്നത്തെ പ്രതിപക്ഷ നേതാവ് . 1996 ല്‍ NDP ഐക്യജനാധിപത്യ മുന്നണി വിട്ടപ്പോള്‍ ഒഴിവ് വന്ന പറവൂര്‍ സീറ്റിന് വേണ്ടി ഒരേ സമയം കെ കരുണാകരനേയും , ജി കാര്‍ത്തികേയന്‍ വഴി എ കെ ആന്റണിയേയും മണിയടിച്ച് സീറ്റ് കരസ്ഥമാക്കിയ VD സതീശന് തന്നെ മാനേജ്‌മെന്റ് സീറ്റിനെ പറ്റി പറയാന്‍ എന്ത് കൊണ്ടും യോഗ്യന്‍ 

ആപത്ത് കാലത്ത് തന്നെ സഹായിച്ച ജി. കാര്‍ത്തികേയനെ പുറകില്‍ നിന്ന് കുത്തി രമേശ് ചെന്നിത്തല ഗ്രൂപ്പില്‍  അഭയം പ്രാപിക്കാനും കാര്‍ത്തികേയന്‍  ആഗ്രഹിച്ച KPCC അധ്യക്ഷ പദവിയില്‍ കണ്ണ് വെയ്ക്കാനും യാതൊരു മടിയും കാണിച്ചിട്ടില്ലാത്ത VD സതീശന്‍ ഇപ്പോള്‍ ഗുളിക കഴിക്കും പോലെ ധാര്‍മ്മികതക്ക് ട്യൂഷന്‍ എടുക്കുന്നത് കാണാന്‍ നല്ല രസം ഉണ്ട്. 2004 ലും ,2011ലും മന്ത്രിയാവാന്‍ ചരടുവലി നടത്തി പരാജയപ്പെട്ട സതീശന്‍ ഏറെ കാലം ചെന്നിത്തലയുടെ വിശ്വസ്തനായി കൂടെ നടന്നു .ഒടുവില്‍ പ്രതിപക്ഷ നേതാവ് ആകാന്‍ വേണ്ടി അതേ ചെന്നിത്തലയുടെ കാലും വാരി. ആഗ്രഹിച്ച സ്ഥാനമാനങ്ങള്‍ ലഭിക്കാതെ പോയപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ 'ഹരിത സംഘം' ഉണ്ടാക്കി   VD സതീശനും സംഘവും നടത്തിയ ആക്ഷേപങ്ങള്‍ പലതും ഇന്നും പൊതു ഇടത്തില്‍ ലഭ്യമാണെന്നത് സതീശന്‍ മറന്ന് പോകരുത്. 

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നിലപാടിന്റെ കുപ്പായം മാറി മാറി അണിയുന്ന സതീശനില്‍ നിന്ന് ഇവിടുത്തെ ഇടതുപക്ഷ മന്ത്രിമാര്‍ക്ക് ഒന്നും പഠിക്കാനില്ല . ആവശ്യം കഴിഞ്ഞാല്‍ ആരെയും തള്ളി പറയാന്‍ മടിയില്ലാത്ത നേതാവ് ആണ് VD സതീശനെന്ന് പറഞ്ഞത് Nടട ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ് .ഒന്നര മണിക്കൂറോളം Nടട ജനറല്‍ സെക്രട്ടറിയോട് പിന്തുണ അഭ്യര്‍ത്ഥിച്ച് സംസാരിച്ചുവെന്നും ജയിച്ചപ്പോള്‍ താന്‍ സാമുദായിക നേതാക്കളുടെ    തിണ്ണ നിരങ്ങിയിട്ടില്ലെന്ന് പറയാന്‍  മടി കാണിച്ചില്ലാത്ത നേതാവ് ആണ് സതീശന്‍ .സതീശന്‍ ജയിക്കാന്‍ വേണ്ടി RSS ന്റെ സഹായം തേടി എന്ന് ഹിന്ദു ഐക്യവേദി നേതാവ് RV ബാബു ആരോപിച്ചതും ,തെളിവായി ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് വിളക്കു കൊളുത്തുന്നതും നമ്മള്‍ കണ്ടതാണ് .  സ്വന്തം നേട്ടത്തിന് വേണ്ടി ആരുടെ കൂടെ കൂടാനും ,ആരെയും തള്ളി പറയാനും മടി കാണിച്ചിട്ടില്ലാത്ത VD സതീശ നില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് മന്ത്രി മുഹമ്മദ് റിയാസിന് ഉണ്ടായിട്ടില്ല.

VD സതീശനെ പോലെ നൂലില്‍ കെട്ടിയിറങ്ങി നേതാവ് ആയ ആളല്ല സഖാവ് മുഹമ്മദ് റിയാസ് .എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സെന്റ്.ജോസഫ് സ്‌കൂളിലെ  യൂണിറ്റ്  പ്രസിഡന്റ് ആയി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ആളാണ് ഇപ്പോഴത്തെ സഖാവ് മുഹമ്മദ് റിയാസ് ,DYFI യൂണിറ്റ് സെക്രട്ടറി മുതല്‍ അഖിലേന്ത്യ പ്രസിഡന്റ് വരെയായി പ്രവര്‍ത്തിച്ച ,CPIM ന്റെ ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെയുള്ള പദവികള്‍ വഹിച്ച മുഹമ്മദ് റിയാസിനെ കേവലം മുഖ്യമന്ത്രിയുടെ മരുമകന്‍ ആയത് കൊണ്ട് മാത്രം മന്ത്രി സ്ഥാനത്ത് എത്തി എന്നാക്ഷേപിക്കുന്നത് സതീശന്‍ കണ്ടു വളര്‍ന്ന രാഷ്ട്രീയ സംസ്‌ക്കാരം വെച്ചാണ് . 100 ദിവസത്തിലധികം  പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ച മുഹമ്മദ് റിയാസും ജയിലിന്റെ അകത്തളം ജോഷിയുടെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള VD സതീശനും തമ്മില്‍ താരതമ്യം ഒന്നുമില്ല .VD സതീശന്‍ എന്ന  വള്‍ഗര്‍ ഡയലോഡ് സതീശന്‍ ഇനിയെങ്കിലും ഈ തരം താണ പ്രസ്താവനകള്‍ അവസാനിപ്പിച്ച് ഇരിക്കുന്ന കസേരയോടുള്ള മാന്യത കാണിക്കണം.