×

മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ആക്രമണം;പരിക്കേറ്റ തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മരിച്ചു : നാളെ തൊടിയൂരിൽ എൽ.ഡി.എഫ് ഹർത്താൽ

google news
Sj

കൊല്ലം : കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു. കൊല്ലം തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐഎം പ്രവര്‍ത്തകനുമായ സലീം മണ്ണേലാണ് മരിച്ചത്. ദമ്പതികളുടെ കുടുംബ പ്രശ്‌ന ചര്‍ച്ചയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

    

കസേര തകര്‍ത്തത് ചോദ്യം ചെയ്ത സലീമിനെ പിറകില്‍ നിന്ന് ചവിട്ടിവീഴ്ത്തുകയായിരുന്നു. ചവിട്ടേറ്റ് ബോധരഹിതനായ സലീമിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി മരണം സംഭവിക്കുകയായിരുന്നു. പൊലീസ് ദേഹപരിശോധന നടത്തി. നാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
     
സലിം മണ്ണേലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തൊടിയൂര്‍ പഞ്ചായത്തില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ആയിരിക്കും ഹര്‍ത്താല്‍.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
    
 

Tags