ആ​ക്ടി​വി​സ്റ്റ് ബി​ന്ദു അ​മ്മി​ണി​ക്ക് നേരെ ആക്രമണം

i
കോ​ഴി​ക്കോ​ട്: വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് (Bindu Ammini) നേരെ വീണ്ടും ആക്രമണം. കോഴിക്കോട് ബീച്ചിൽ വച്ച് മദ്യലഹരിയിൽ ഒരാൾ അക്രമിക്കുകയായിരുന്നു. . സംഘപരിവാർ പ്രവർത്തകനാണ്​ ആക്രമിച്ചതെന്ന്​ ബിന്ദു അമ്മിണി പറഞ്ഞു. കേസുമായി ബന്ധ​പ്പെട്ട സത്യവാങ്​മൂലത്തിൽ ഒപ്പിടാൻ വെള്ളിമാട്​കുന്നിലെ ലോ കോളജിൽ നിന്ന്​ കൊ​ണ്ടോട്ടി സ്വദേശികളായ സ്ത്രീകൾക്കൊപ്പം കാറിൽ ബീച്ചിന്​ സമീപമെത്തിയപ്പോഴാണ്​​ സംഭവം.

അഭിഭാഷകൻ സ്ഥലത്തില്ലാത്തതിനാൽ ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴാണ്​ കുറച്ചാളുകൾ ഇവരുടെ കാർ തടഞ്ഞത്​. കൂടുതൽ പ്രശ്​നങ്ങളുണ്ടാകരുതെന്ന്​ കരുതി കൂടെയു​ണ്ടായിരുന്ന സ്ത്രീകളെ ബിന്ദു അമ്മിണി പറഞ്ഞയച്ചു.പിന്നീട്​ അക്രമികൾ ബിന്ദുവിന്​ നേരെ തിരിഞ്ഞു. ഒരാൾ അതിക്രൂരമായി മർദിക്കുകയായിരുന്നു. 

സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. IPC 323, IPC 509 (അടിപിടി, സ്ത്രീകളെ അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.