മ​ധു വ​ധ​ക്കേ​സി​ല്‍ സാ​ക്ഷി​ക​ളു​ടെ കൂ​റു​മാ​റ്റം തു​ട​രു​ന്നു;19-ാം സാക്ഷിയും മൊഴി മാറ്റി

attapadi madhu case
 

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ല്‍ സാ​ക്ഷി​ക​ളു​ടെ കൂ​റു​മാ​റ്റം തു​ട​രു​ന്നു. 19-ാം സാ​ക്ഷി ക​ക്കി​യും കൂ​റു​മാ​റി. ഇ​തോ​ടെ കേ​സി​ല്‍ കൂ​റു​മാ​റി​യ സാ​ക്ഷി​ക​ളു​ടെ എ​ണ്ണം ഒ​മ്പ​താ​യി. ഒ​രാ​ഴ്ച​യ്ക്കി​ടെ കൂ​റു​മാ​റു​ന്ന മൂ​ന്നാ​മ​ത്തെ സാ​ക്ഷി​യാ​ണ് ക​ക്കി.
 
മധുവിനെ പ്രതികള്‍ മര്‍ദിക്കുന്നത് കണ്ടുവെന്നാണ് കക്കി മൂപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ശനിയാഴ്ച നടന്ന വിസ്താരത്തിനിടെ പോലീസിന്റെ സമ്മര്‍ദം മൂലമാണ് താന്‍ ഇങ്ങനെ മൊഴി നല്‍കിയതെന്നായിരുന്നു കക്കി മൂപ്പന്‍ കോടതിയില്‍ പറഞ്ഞത്.

കഴിഞ്ഞദിവസം കേസിലെ 18-ാം സാക്ഷിയായ കാളിമൂപ്പനും കൂറുമാറിയിരുന്നു. ഇതുവരെ ഒമ്പത് സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. കൂറുമാറിയവരില്‍ വനംവകുപ്പിന്റെ താത്കാലിക വാച്ചര്‍മാരുമുണ്ട്. ഇവരെയെല്ലാം വനംവകുപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

 പ്രോ​സി​ക്യൂ​ഷ​ന്‍റെ വീ​ഴ്ച​യാ​ണ് കു​റു​മാ​റ്റ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് മ​ധു​വി​ന്റെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം മ​ധു വ​ധ​ക്കേ​സി​ൽ കൂ​റു​മാ​റി​യ​വ​ർ​ക്കെ​തി​രെ മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് സാ​ക്ഷി​ക​ൾ മൊ​ഴി​മാ​റ്റി​യി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും മ​ല്ലി ആ​വ​ശ്യ​പ്പെ​ട്ടു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​ഫ് കോ​ട​തി​യി​ലാ​ണ് മ​ല്ലി പ​രാ​തി ന​ൽ​കി​യ​ത്.