മത്സ്യത്തൊഴിലാളിയുടെ മീന്‍ തട്ടിത്തെറിപ്പിച്ച സംഭവം; ജീ​വ​ന​ക്കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ

ആ​റ്റി​ങ്ങ​ലി​ല്‍
 

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ മ​ത്സ്യ​വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ മീ​ൻ​കു​ട്ട ത​ട്ടി​ത്തെ​റു​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി. അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

സസ്‌പെൻഷൻ കാലയളവ് അർഹതപ്പെട്ട ലീവായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മയിൽ, ശുചീകരണ തൊഴിലാളി ഷിബു എന്നിവരെയായിരുന്നു സസ്പെൻഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് തിരിച്ചെടുക്കല്‍ നടപടി.

കഴിഞ്ഞ ഓഗസ്റ്റിന് പത്തിനാണ് അവനവൻ ചേരിയില്‍ മീൻകച്ചവടം നടത്തുകയായിരുന്ന അല്‍ഫോണ്‍സയുടെ മീൻ നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചത്. അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ച് പിടിച്ചെടുത്ത മത്സ്യം നഗരസഭ അധികൃതര്‍ കൊണ്ടുപോയി നശിപ്പിക്കുകയും ചെയ്തിരുന്നു.

മത്സ്യത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ജീവനക്കാരെ സസ്പെന്‍റ് ചെയ്തതായി നഗരസഭ അറിയിച്ചത്.