കോഴിക്കോട്ട് ഓട്ടോ ഡ്രൈവര്‍ ബസ് സ്റ്റാൻഡിനുള്ളിൽ മരിച്ച നിലയിൽ

dead body
 

ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലില്‍ ഇമ്പിച്ചി മൊയ്തീന്റെ മകന്‍ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറിനെ (38) യാണ് കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്.

ശനിയാഴ്ച രാവിലെ സ്റ്റാന്‍ഡില്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ട്.
 
വെള്ളിയാഴ്ച രാത്രി മന്‍സൂറിനൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് ബൈക്കില്‍ എത്തിയതെന്ന് സംശയിക്കുന്ന രണ്ടുപേരെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.