വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ വി​മു​ഖ​ത​കാ​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തും; മുഖ്യമന്ത്രി

cm pinarayi vijayan
 

തി​രു​വ​ന​ന്ത​പു​രം:വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ വി​മു​ഖ​ത​കാ​ട്ടു​ന്ന അ​ധ്യാ​പ​ക​ര്‍ക്കും വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ബോ​ധ​വ​ത്​​ക​ര​ണം നടത്തുമെന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. സ്കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ഒ​ന്നു​കൂ​ടി ഉ​റ​പ്പാ​ക്ക​ണം. സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​വി​ഡ്​ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. സ്കൂ​ള്‍ തു​റ​ക്കു​ന്ന​തിന്റെ  ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ യൂ​നി​ഫോം നി​ര്‍ബ​ന്ധ​മാ​ക്കേ​ണ്ട​തി​ല്ല. സ്കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സ് സ​ര്‍വി​സു​ക​ള്‍ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി എ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

അതേസമയം പൊ​തു​പ​രി​പാ​ടി​ക​ള്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം തു​ട​രും. ഇ​ള​വ് ല​ഭി​ക്കേ​ണ്ട പ​രി​പാ​ടി​ക​ള്‍ക്ക് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണം. പു​രാ​വ​സ്തു, പു​രാ​രേ​ഖ, മ്യൂ​സി​യം വ​കു​പ്പു​ക​ളു​ടെ കീ​ഴി​ലു​ള്ള മ്യൂ​സി​യ​ങ്ങ​ളും സ്മാ​ര​ക​ങ്ങ​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും ഒ​ക്ടോ​ബ​ര്‍ 25 മു​ത​ല്‍ തു​റ​ക്കും. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ നെ​ഹ്റു ഹോ​ക്കി സെ​ല​ക്​​ഷ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍കും.