കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കുഞ്ഞിനെ കടത്തിയ സംഭവം; ഒരാള്‍ കൂടി പിടിയില്‍

 കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കുഞ്ഞിനെ കടത്തിയ സംഭവം; ഒരാള്‍ കൂടി പിടിയില്‍
 

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ന​വ​ജാ​ത​ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ക​ള​മ​ശേ​രി സ്വ​ദേ​ശി ഇ​ബ്രാ​ഹിം ബാ​ദു​ഷ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി നീ​തു​വി​നെ സ​ഹാ​യി​ച്ച​ത് ഇ​ബ്രാ​ഹിം ബാ​ദു​ഷ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ബാ​ദു​ഷയെ എറണാകുളത്ത് നിന്നും കോട്ടയത്ത് കൊണ്ടുവരും. നീതു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് വ്യക്തിപരമായ ലക്ഷ്യത്തോടെയെന്ന് പോലീസ് അറിയിച്ചു. കളമശ്ശേരി സ്വദേശിനി നീതുവാണ് നവജാതശിശുവിനെ അമ്മയുടെ പക്കല്‍നിന്ന് തട്ടിയെടുത്തത്. നീതുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സം​ഭ​വ​ത്തി​നു പി​ന്നി​ൽ കു​ട്ടി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട റാ​ക്ക​റ്റ് ഇ​ല്ലെ​ന്ന് കോ​ട്ട​യം എ​സ്പി ഡി.​ശി​ൽ​പ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.  നീ​തു​വി​ന്‍റെ ല​ക്ഷ്യ​മ​റി​യാ​ന്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും ശി​ല്‍​പ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 

കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ നീ​തു​വി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ. മു​ന്‍​പ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഒ​ന്നും ത​ന്നെ ഏ​ര്‍​പ്പെ​ട്ടി​ട്ടി​ല്ല. ഇ​വ​രു​ടെ ഒ​പ്പ​മു​ള്ള​ത് സ്വ​ന്തം കു​ട്ടി ത​ന്നെ​യാ​ണ്. നാ​ലാം തീ​യ​തി മു​ത​ല്‍ ഇ​വ​ർ ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​ണെ​ന്നും എ​സ്പി പ​റ​ഞ്ഞു.