കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

baby abduction in kottayam medical college

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു. ജീവനക്കാരി സുരക്ഷാ ചുമതലയിൽ ജാഗ്രത കുറവ് കാട്ടി എന്ന നി​ഗമനത്തെ തുടർന്ന് അന്വേഷണ വിധേയമായാണ് നടപടി. അതേസമയം അന്വേഷണ സമിതികൾ ഇന്ന് റിപ്പോർട്ട് നൽകും. ഡെപ്യൂട്ടി സൂപ്രണ്ടാണ് നടപടി എടുത്തത്.

സംഭവത്തില്‍ വീഴ്ച ഉണ്ടായോ എന്ന് ആര്‍എംഒ, പ്രിന്‍സിപ്പല്‍ തല സമിതിയാണ് അന്വേഷിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഡോക്ടറുടെ വേഷത്തില്‍ എത്തിയ നീതു എന്ന യുവതി കുഞ്ഞിനെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. പോലീസിൻ്റെ ഊര്‍ജിതമായ തെരച്ചിലിന് ഒടുവില്‍ കുഞ്ഞിനെ ഹോട്ടലില്‍ നിന്ന് കണ്ടെത്തി. കൊച്ചിയിലേക്ക് പോകാനായി നീതു ടാക്‌സി വിളിച്ചിരുന്നു. നീതു വിളിച്ച ടാക്‌സിയിലെ ഡ്രൈവറാണ് സംശയം തോന്നി പോലീസിനെ വിവരം അറിയിച്ചത്. കാമുകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തത്. പോലീസ് പിടിയിലായ നീതുവിനെ റിമാന്‍ഡ് ചെയ്തു.