പിന്നാക്ക വിഭാഗ വികസനകോർപ്പറേഷൻ ലാഭ വിഹിതം കൈമാറി

google news
Hj
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 2021-22 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായ ആറ് കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദും മാനേജിംഗ് ഡയറക്ടർ എൻ ദേവിദാസുമാണ് തുക കൈമാറിയത്.
chungath 2

വിവിധ വായ്പാ പദ്ധതികളിലൂടെ 2021-22 സാമ്പത്തിക വർഷം 713 കോടി രൂപയുടെ വായ്പാ ധനസഹായം സംസ്ഥാനത്തെ പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട 67599 കുടുംബങ്ങൾക്ക് കോർപ്പറേഷൻ അനുവദിച്ചിട്ടുണ്ട്.

Read also.....കേരളത്തിൽ 4 പേർക്ക് നിപ്പ സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ നൂറിലധികം പേര്‍

2021-22 സാമ്പത്തിക വർഷത്തെ ആകെ വരുമാനം 102.41 കോടി രൂപയാണ്. ഈ വർഷം 68.76 കോടി രൂപ ലാഭം നേടി. 2022-23 സാമ്പത്തിക വർഷം 795.22 കോടി രൂപ 67877 ഗുണഭോക്താക്കൾക്കായി വായ്പ വിതരണം ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം