ബവ്കോ ഔട്‌ലെറ്റുകളിൽ 2000 രൂപാ നോട്ടിന് വിലക്ക്; ഇനിമുതൽ സ്വീകരിക്കരുതെന്ന് നിര്‍ദേശം

google news
2000 rs
 

തിരുവനന്തപുരം: ബവ്കോ ഔട്‌ലെറ്റുകളിൽ 2000 രൂപാ നോട്ടിന് വിലക്ക്. ഇന്നു മുതൽ സ്വീകരിക്കരുതെന്നാണ് ബവ്കോ നിർദേശം. ബവ്കോ ജനറൽ മാനേജർ (ഓപ്പറേഷൻസ്) സർക്കുലറിലൂടെ എല്ലാ റീജിയണൽ, വെയർഹൗസ് മാനേജർമാർക്കും ഇതു സംബന്ധിച്ച നിർദേശം നൽകി.

2000 രൂപ നോട്ടുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണെന്നും ജനറൽ മാനേജരുടെ സർക്കുലറിൽ പറയുന്നു. 2000 രൂപ നോട്ട് സ്വീകരിച്ചാൽ അതാതു മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും സർക്കുലറിൽ പറയുന്നു.

2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് (ആർബിഐ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബവ്കോയുടെ നടപടി. 

Tags