ലക്ഷദ്വീപിലേക്ക് പോകാൻ വിലക്ക്; പരാതിയുമായി എംപിമാർ

mp


ലക്ഷദ്വീപ് സന്ദർശിക്കൻ അഡ്മിനിസ്ട്രേഷൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി  കോണ്‍ഗ്രസ് എംപിമാർ. ദ്വീപിലേക്കുള്ള യാത്ര വിലക്കിയതായി ബെന്നി ബഹനാനും ടി.എൻ.പ്രതാപനും പറഞ്ഞു. നടപടിക്കെതിരെ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകിയതായും എം.പിമാർ വ്യക്തമാക്കി.

അതേസമയം, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാളിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കൾ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിൽ എത്തി അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നൽകി .