വിനോദ സഞ്ചാരികളുമായെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉടനെ തന്നെ കേരളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികളുടെ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുകയും ഉന്നതതല യോഗം ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നതായി മന്ത്രി പറഞ്ഞു.
വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും ഉള്ള സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ ഉണ്ടാകണം എന്നതാണ് ടൂറിസം വകുപ്പിന്റെ നിലപാട്. ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശം കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10 ന് ഉച്ചക്ക് 12 മണിക്ക് ആണ് യോഗം ചേരുക എന്നും മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPAMuhammadRiyas%2Fposts%2Fpfbid028pPtpQKnRFn4BGtFvyY6BcsunhytLGMFPZJDrHrCHcpUQgLjPZSe6cAh7GdCzS2kl&show_text=true&width=500
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു