‘ബി ദി വാറിയർ,ഫൈറ്റ് ടുഗെതർ’; മൂന്നാം ഘട്ട കോവിഡ് പ്രതിരോധ പ്രചാരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Be the Warrior Fight Together-covid defense campaign
 

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നാം ഘട്ട കോവിഡ് പ്രതിരോധത്തിന് ‘ബി ദി വാറിയർ, ഫൈറ്റ് ടുഗെതർ’ കാമ്പെയിന് തുടക്കമായി. സ്വയം പ്രതിരോധമാണ് ഏറ്റവും ഉചിതമെന്നും നമുക്കെല്ലാവർക്കും കോവിഡ് പ്രതിരോധ പോരാളികളാവാമെന്നും മുഖ്യമന്ത്രി അറിയിച്ചു.  മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി ദ വാരിയർ പ്രചാരണപരിപാടിയുടെ പോസ്റ്റർ ആരോ​ഗ്യമന്ത്രി വീണാ ജോർജിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.