ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസ്; നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് എടുക്കും

actress

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ നടി ലീന  മരിയ പോളിന്റെ മൊഴി ഇന്ന് ഓൺലൈൻ വഴി എടുക്കും. നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്ന് നടി അറിയിച്ച സാഹചര്യത്തിലാണിത്. സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ് നടിയിൽ നിന്നും മൊഴിയെടുക്കുക. അന്വേഷണ സംഘം ഇന്ന് കാസർകോട്ടേക്ക് പോകും.

ജിയ അടക്കമുള്ള ഗുണ്ടാസംഘങ്ങൾക്കായി കാസർഗോഡ് അന്വേഷണം വ്യാപിപ്പിച്ചു. അതേ സമയം കേസിൽ എടിഎസ്  കസ്റ്റഡിയിൽ ഉള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരും. ഈ മാസം 8 വരെയാണ് കേരള  പോലീസിന്റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നൽകിയത്.