ബ്യൂട്ടി പാർലർ വെടിവെയ്പ്: കു​റ്റം സ​മ്മ​തി​ച്ച് ര​വി പൂ​ജാ​രി

ravi

കൊ​ച്ചി: കൊ​ച്ചി ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സി​ൽ കു​റ്റം സ​മ്മ​തി​ച്ച് അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ര​വി പൂ​ജാ​രി കു​റ്റം സ​മ്മ​തി​ച്ച​ത്. എ​ന്നാ​ൽ ആ​ളെ ഏ​ർ​പ്പാ​ടാ​ക്കി​യ​ത് താ​ന​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് പെ​രു​ന്പാ​വൂ​ർ-​കാ​സ​ർ​ഗോ​ഡ് സം​ഘ​മാ​ണ്. ലീ​ന മ​രി​യ പോ​ളി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ര​വി പൂ​ജാ​രി സ​മ്മ​തി​ച്ചു.


നാളെയോ മറ്റന്നാളോ രവി പൂജാരിയെ പനമ്പിള്ളി നാഗറിലെ ബ്യൂട്ടി പാർലറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്ത വിപിൻ, ബിലാൽ എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിൽ രവി പൂജാരിയെ മുഖ്യപ്രതിയാക്കി കുറ്റപാത്രവും സമർപ്പിച്ചിട്ടുണ്ട്. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ അജാസ്, മോനായി എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല.

കൊ​ച്ചി ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ര​വി പൂ​ജാ​രി​യെ ക്രൈം​ബ്രാ​ഞ്ച് ബു​ധ​നാ​ഴ്ച​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്.

2018 ഡിസംബർ 22 നായിരുന്നു നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ 2 പേർ വെടിയുതിർത്തത്.