ബിവറേജസ് ഔട്ട്‌ലെറ്റ് ഡിപ്പോയ്ക്ക് പുറത്ത്: തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി

ബിജു പ്രഭാകർ
 

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള നീക്കത്തിനെതിരേ കടുത്ത പ്രതിഷധമുണ്ടായെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.ആർ.ടി.സി. എന്നാൽ ഡിപ്പോകൾ ഇതിനായി നൽകില്ലെന്ന് കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകർ അറിയിച്ചു.

ഉപയോഗിക്കാതെ കിടക്കുന്ന 16 സ്ഥലങ്ങളാണ് ഇതിന് അനുവദിക്കുക. അംഗീകൃത യൂണിയനുകളുമായി സിഎംഡി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
 
ഉ​പ​യോ​ഗി​ക്കാ​ത്ത കെ​എ​സ്ആ​ർ​ടി​സി കെ​ട്ടി​ട​ങ്ങ​ൾ ബെ​വ്കോ​യ്ക്കു കൈ​മാ​റും. ബെ​വ്കോ​യു​മാ​യി സ​ഹ​ക​രി​ച്ചാ​കും ഔ​ട്ട്‌​ലെ​റ്റു​ക​ൾ നി​ർ​മി​ക്കു​ക. കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​​ടക കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കു​മെ​ന്നും ബി​ജു പ്ര​ഭാ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

തിരുവനന്തപുരത്തെ ഈഞ്ചക്കൽ, കോഴഞ്ചേരി എന്നിങ്ങനെ തെരഞ്ഞെടുത്ത സ്ഥലങ്ങളാണ് ഔട്ടലെറ്റ് ആരംഭിക്കുവാൻ നൽകുക. ഈ സ്ഥലങ്ങളിൽ ഡിപ്പോകളോ മറ്റ് സ്ഥാപനങ്ങളോ നിലവിൽ പ്രവർത്തിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാനം കൂട്ടാനാണ് ഇത്തരത്തിലുള്ള നടപടിയിലേക്ക് കെ.എസ്.ആർ.ടി.സി കടക്കുന്നത്.
 
അതേസമയം ഡിപ്പോകളിൽ ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങാനല്ല കെ.എസ്.ആർ.ടി.സിയുടെ തീരുമാനമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കി. പണമില്ലാതെ എങ്ങനെ കെ.എസ്.ആർ.ടി.സി മുന്നോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.