സംസ്ഥാനത്ത് മദ്യവില്പനയ്ക്ക് ഉള്ള ബെവ്‌കൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന

app

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പനയ്ക്ക് ഉള്ള ബെവ്‌കൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക് ഡൗൺ അവസാനിക്കുമ്പോൾ തിരക്ക് ഒഴിവാക്കാനാണ് തീരുമാനം. ഔട്ട്ലെറ്റുകൾ അടച്ചതോടെ ബെവ്‌കോയ്ക്ക് വലിയ വരുമാന നഷ്ടമാണുണ്ടായത്.

ആപ്പ് പുനരാരംഭിക്കാൻ എക്സ്സൈസിന്റെ  അനുമതി ലഭിച്ചതായി വിവരമുണ്ട്. കോവിഡ്  വ്യാപനത്തിൽ ഔട്ട്ലെറ്റുകൾ അടച്ചതോടെ ഇതുവരെ 1000  കോടിയുടെ വരുമാന നഷ്ടമുണ്ടായി.

ലോക്ക് ഡൗൺ  പിൻവലിച്ചാൽ വലിയ തിരക്ക് ഔട്ട്ലെറ്റിൽ ഉണ്ടാകുമെന്നും ആശങ്കയുണ്ട്. കഴിഞ്ഞ വർഷം  മെയ് 27 -നാണ് ബെവ്‌കൂ ആപ്പിന് തുടക്കം കുറിക്കുന്നത്. തുടക്കത്തിൽ വ്യാപക പരാതി ഉണ്ടായെങ്കിലും അതെല്ലാം പരിഹരിച്ചു.