പെരിയ ഇരട്ടക്കൊലക്കേസ്; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതിക്ക് നേരെ ആക്രമണം

asag

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ ആക്രമണം. ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം സുരേഷി(49)നാണ് അടിയേറ്റത്. ഇന്ന് രാവിലെ 11ഓടെയാണ് ആക്രമണം. തലയ്ക്കു പരിക്കേറ്റ ഇയാളെ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുണ്ടാ ആക്രമണ കേസില്‍ പിടിയിലായ എറണാകുളം സ്വദേശി അസിസാണ് ആക്രമണം നടത്തിയത്. വ്യായാമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിൽ എത്തിയത് എന്നാണ്‌ ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.