കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട ; 25 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി

heroin

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 25 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശിയായ അഷ്റഫ് സാഫിയുടെ പക്കല്‍ നിന്നാണ് 4.5 കിലോ ഹെറോയിന്‍ കണ്ടെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗമാണ് ഹെറോയിന്‍ പിടികൂടിയത്.