ആരോഗ്യ വകുപ്പിന് വന്‍ വീഴ്ച; കോഴിക്കോട് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയിൽ ഐസിയു ഇല്ല

medical college kozhikkode

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ആശുപത്രി സജ്ജീകരിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് വന്‍ വീഴ്ച. ആശുപത്രി തുടങ്ങി മൂന്നുമാസമായിട്ടും തീവ്രപരിചരണ വിഭാഗം പ്രവര്‍ത്തന ക്ഷമമാക്കാനായില്ല. ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന് റഗുലേറ്റര്‍ ഇല്ലാത്തതാണ് കാരണം. 

ആവശ്യപ്പെട്ട വെന്റിലേറ്ററുകള്‍ എത്താത്തതും ജീവനക്കാരില്ലാത്തതും തടസമാകുന്നു. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ ഐസിയു ഇല്ലാതെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകും. 

കോഴിക്കോടിന് പുറമെ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ ആളുകളും ആശ്രയിക്കുന്നതാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. ഇവിടെയാണ് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയുണ്ടായത്.