ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

binsh

ബാംഗ്ലൂർ:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റ്റേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്ച്ച ഹർജി പരിഗണിച്ച കർണാടക ഹൈക്കോടതി ഇഡിയുടെ അഭ്യർഥന മാനിച്ച് ഹർജി പരിഗണിക്കുന്നത് ജൂൺ 16 ലേക്കാണ് മാറ്റിയത്.

കേസിൽ ഇഡിക്ക് വേണ്ടി ഹാജരാവാനുള്ള അഡിഷണൽ സോളിസ്റ്റർ ജനറൽ എസ് വി രാജുവിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഹർജി ജൂൺ 14 ലേക്ക് മാറ്റണമെന്ന് ഇഡി ജൂൺ രണ്ടിന് കോടതിയിൽ ആവശ്യപെട്ടിരുന്നു. എന്നാൽ ഹർജി പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.