കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

v

ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. തലക്കും, കൈക്കും ഗുരുതരമായി പരുക്കേറ്റ ഹരീഷ് ലാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 കുടുംബ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.