കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് ബിജെപി

party

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാൻ മൂന്ന് അംഗ സമിതിയെ നിയോഗിച്ച് ബിജെപി നേതൃത്വം. ഇ.ശ്രീധരൻ,സി വി ആനന്ദ്ബോസ്,ജേക്കബ് തോമസ് എന്നിവരാണ് സമിതിയുള്ളത്. അന്വേഷണസമിതിയുടെ റിപ്പോർട്ട് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നൽകും. പാർട്ടിയിൽ ഉയർന്ന പരാതികൾ പരിശോധിക്കാൻ സുരേഷ് ഗോപിക്കും നിർദേശം നൽകിയതായി റിപ്പോർട്ട്.

ഒരു സീറ്റും ലഭിക്കാത്ത കേരളം പോലൊരു സംസ്ഥാനത്തെ പാർട്ടി ഘടകവുമായി ബന്ധപ്പെട്ടുണ്ടാക്കിയ വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്ന് സൂചന. കേരളത്തിലെ വിവാദങ്ങൾ ദേശീയ തലത്തിലടക്കം സജീവ ചർച്ചയാണ്.