കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവന വിലക്കി ബിജെപി കേന്ദ്ര നേതൃത്വം

bjp

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവന വിലക്കി ബിജെപി കേന്ദ്ര നേതൃത്വം. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര നിർദേശം നൽകി. അതേ സമയം വിഷയത്തിൽ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് കടക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന വ്യാപകമായി യോഗം വിളിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ലോക്ക് ഡൗൺ  പിൻവലിച്ച ശേഷമായിരിക്കും തുടർനടപടി. ബൂത്ത് തലം മുതൽ സംഭവം വിശദീകരിക്കാനും നിയോജകമണ്ഡലം തലത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കാനും തീരുമാനമായി. കുഴല്പണവുമായി ബന്ധപ്പെട്ട സംഭവം നടന്ന തൃശ്ശൂരിൽ വിശദീകരണ യോഗങ്ങൾക്ക് തുടക്കമായി.