കൊച്ചി: കൊടകര കുഴൽപണ വിവാദം കത്തിനിൽകുകയാണ്. ഇതിനിടെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരുകയാണ്. വൈകിട്ട് മൂന്നിനാണ് യോഗം ചേരുക. തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഇത് ആദ്യമായിട്ടാണ് കോർ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്.
ഓൺലൈൻ ആയി നേരത്തെ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം,കൊടകര കുഴൽപ്പണ കേസ്,തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുൻ നിര നേതാക്കളുടെ അതൃപ്തി എന്നിവ യോഗത്തിൽ ചർച്ചായേക്കും.
Comments