ബിജെപി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപണം; ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

surendran

തൃശൂർ: കള്ളക്കേസ് ചുമത്തി ബിജെപി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. തൃശൂർ ജില്ലയിലെ 5000 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിയിക്കും. തൃശൂർ പോലീസ് ക്ലബ്ബിന് മുന്നിൽ നടക്കുന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സർക്കാരിന്റെ താല്പര്യപ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നതെനാണ് ആരോപണം. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ മണ്ഡലങ്ങളിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. അതിനിടെ കൊടകര കുഴൽപ്പണ കേസിൽ ബിജെപി ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബുവിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തേക്കും.