ബി​ജെ​പി​യി​ൽ പ്ര​തി​ഷേ​ധം പുകയുന്നു; ചാനല്‍ ചര്‍ച്ചയ്ക്കുള്ള വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ച് നേതാക്കള്‍

bjp
 


തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി പു​നഃ​സം​ഘ​ട​ന​യി​ൽ നേ​താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ബി​ജെ​പി​യു​ടെ ചാ​ന​ൽ ച​ർ​ച്ച പാ​ന​ലി​ലു​ള്ള​വ​രു​ടെ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ നി​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ൾ ലെ​ഫ്റ്റ​ടി​ച്ചു. പി.​കെ. കൃ​ഷ്ണ​ദാ​സ്, എം.​ടി. ര​മേ​ശ്, എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, എം.​എ​സ്. കു​മാ​ർ എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ൽ​നി​ന്ന് പു​റ​ത്തു​പോ​യ​ത്.

പി.ആര്‍ ശിവശങ്കറിനെ ചാനല്‍ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കുകയും തുടര്‍ന്ന് ഇതിനെതിരെ വലിയ പ്രതിഷേധവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. ശിവശങ്കറിനെ പുറത്താക്കിയത് പ്രസ് റിലീസിലൂടെ അറിയിച്ചതും വിവാദമായിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം കെ. ​സു​രേ​ന്ദ്ര​നെ​തി​രേ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശോ​ഭാ സു​രേ​ന്ദ്ര​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പു​രാ​ണ ക​ഥ​യി​ലെ പ്ര​ഹ്ലാ​ദ​നെ​യും, പ്ര​ഹ്ലാ​ദ​നെ നി​ര​ന്ത​രം ആ​ക്ര​മി​ച്ച ഹി​ര​ണ്യ​ക​ശ്യ​പു​വി​നെ​യും ഓ​ർ​മി​പ്പി​ച്ചാ​ണ് ശോ​ഭ​യു​ടെ വി​മ​ർ​ശ​നം. ഇ​തു​വ​രെ ഒ​രു പ​ദ​വി​ക​ൾ​ക്കു പി​ന്നാ​ലെ​യും പോ​യി​ട്ടി​ല്ല. പ​ദ​വി​ക​ളി​ലേ​ക്കു​ള്ള പ​ടി​ക​ൾ ത​ന്നെ പ്ര​ലോ​ഭി​പ്പി​ച്ചി​ട്ടു​മി​ല്ല. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു ചു​മ​ത​ല​യു​ടെ​യും ആ​വ​ശ്യ​മി​ല്ലെ​ന്ന് നി​ര​വ​ധി മ​ഹ​ദ് വ്യ​ക്തി​ക​ൾ തെ​ളി​യി​ച്ച​താ​ണെ​ന്നും ശോ​ഭ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചി​രു​ന്നു.

പുതിയ സംസ്ഥാന നേതൃത്വം വന്നതിനുശേഷമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായതെന്നാരോപിച്ച് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ ദിവസങ്ങള്‍ക്കുമുന്‍പ് വിമര്‍ശനമുന്നയിച്ചിരുന്നു. പുനസംഘടനയില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും വിവരശേഖരണം മാത്രമാണ് നടന്നത്. പാര്‍ട്ടിയില്‍ പരസ്പര വിശ്വാസവും അഭിപ്രായസ്വാതന്ത്ര്യവുമില്ല. മെഡിക്കല്‍ കോളജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തന്നെ ഒതുക്കുകയായിരുന്നെന്നും നസീര്‍ പറഞ്ഞു.

ഇ​തേ​ത്തു​ട​ർ​ന്നു ന​സീ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടൊ​പ്പം സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ബി.​മ​ദ​ൻ​ലാ​ലി​നെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.

നേരത്തെ, പു​നഃ​സം​ഘ​ട​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​യ​നാ​ട് ബി​ജെ​പി നേ​താ​ക്ക​ൾ രാ​ജി​വ​ച്ചി​രു​ന്നു. ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ബി. മ​ദ​ൻ​ലാ​ൽ ഉ​ൾ​പ്പ​ടെ പ​തി​മൂ​ന്നം​ഗ ക​മ്മി​റ്റി​യാ​ണ് രാ​ജിവ​ച്ച​ത്.