കൊടകര കുഴൽപ്പണ കവർച്ച കേസ് അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക്

kodakara

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസ് അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക്. തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാറിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിൽ 10 മണിക്ക് തൃശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നിർദേശം. കുന്നംകുളത്ത് സ്ഥാനാർഥിയായിരുന്ന അനീഷിനെതിരെ നിരവധി തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ നേതാക്കളെ കാറിൽ എത്തിച്ചത് അനീഷായിരുന്നു.

ഏപ്രിൽ രണ്ടിന് രാത്രി തൃശ്ശൂരിൽ എത്തിയതിന്റെ വിവരങ്ങളും ലഭിച്ചു.അതേ  സമയം നേതാക്കളുടെ മൊഴികളിലെ വൈരുധ്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൊടകര കേസിൽ കവർച്ച പണം ബിജെപിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.