കൊ​ല്ല​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

pinarayi vijayan
 

കൊ​ല്ലം: കൊ​ല്ല​ത്ത് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. കൊല്ലം, കൊട്ടിയം, തട്ടാമല, മാടന്‍നട, പാരിപ്പള്ളി, എസ്എന്‍ കോളജ് ജംക്‌ഷന്‍ എന്നീ ആറിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, ആര്‍വൈഎഫ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്. 33 പേരെ കരുതല്‍ 
 
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ എസ് അബിൻ ഉൾപ്പെടെയുള്ളവരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.  


പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കാ​യി ക​ന​ത്ത സു​ര​ക്ഷ​യാ​ണ് കൊ​ല്ല​ത്ത് ഒ​രു​ക്കി​യ​ത്. സി. ​കേ​ശ​വ​ന്‍ സ്മാ​ര​ക ടൗ​ണ്‍​ഹാ​ളി​ല്‍ സം​സ്ഥാ​ന റ​വ​ന്യൂ​ദി​നാ​ഘോ​ഷ​വും പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​നു​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി കൊ​ല്ല​ത്ത് എ​ത്തി​യ​ത്.

അ​ഞ്ചി​ന് ക്യു​എ​സി ഗ്രൗ​ണ്ടി​ല്‍ ലോ​യേ​ഴ്സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​വും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെയ്തു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കോളേജ് ജംഗഷന് തൊട്ടടുത്ത് നിന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.

രണ്ടുപേരെ ചവറയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയത്ത് മുഖ്യമന്ത്രിക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതായും വിവരമുണ്ട്. മാടംനടയിൽ വെച്ച് ആർ.വൈ.എഫ് പ്രവർത്തകൻ കരിങ്കൊടി കാട്ടിയത്. സംഭവങ്ങളിൽ ആറുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനായി കൊല്ലത്തേക്ക് വരാനിരിക്കുകയാണെന്ന് പറഞ്ഞാണ് ചവറയിൽ നിന്നും രണ്ടുപേരെ കരുതൽ തടങ്കലിലാക്കിയത്.