കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം

pinarayi vijayan
 

കണ്ണൂര്‍: കണ്ണുരിൽ മുഖ്യമന്ത്രിക്കെതിരെവീണ്ടും കരിങ്കൊടി പ്രതിഷേധം. കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മൂന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മുഖ്യമന്ത്രി വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. അഞ്ചരക്കണ്ടിയിൽ വെച്ചായിരുന്നു പ്രതിഷേധം. 

കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍ കാസർകോഡ് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായെത്തിയ മുഖ്യമന്ത്രിക്ക് നേരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്.