സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

bf

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച്  മരണം. കോഴിക്കോട് വടകര ചോറോട് സ്വദേശിയായ നാസർ(56) ആണ്  മരിച്ചത് . ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം.

ബ്ലാക്ക് ഫംഗസ് ബാധിച്ച്  കഴിഞ്ഞ ദിവസം നോർത്ത് പറവൂർ സ്വദേശിനിയായ സ്ത്രീ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചിരുന്നു. കോവിഡ്  ബാധിച്ച് ശേഷം ഇവർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു.