വരാപ്പുഴയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു; കുട്ടികളടക്കം 6 പേര്‍ക്ക് പരുക്ക്
Tue, 28 Feb 2023

കൊച്ചി: വരാപ്പുഴയിൽ കരിമരുന്ന് ശാലയില്‍ വൻ പൊട്ടിത്തെറി. മുട്ടിനകത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 6 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്ന് കുട്ടികളുമുണ്ട്. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. പടക്കവിൽപ്പനശാല നടത്തുന്നയാളുടെ വീടിനോട് ചേർന്ന് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലായിരുന്നു സ്‌ഫോടനം.
പടക്കശാലാ കെട്ടിടം പൂർണമായും തകര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നു പൊലീസ് പറഞ്ഞു.