ബ്രഹ്‌മപുരം തീപിടുത്തം: കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ്

 v d satheeshan

കൊച്ചി: ബ്രഹ്‌മപുരം തീപിടുത്തത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊച്ചി നഗരത്തെ വിഷപുക മൂടിയിട്ട് ആറുദിവസം കഴിഞ്ഞുവെന്നും ഇതുവരെ എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും ജീവശ്വാസം കിട്ടാതെ ജനങ്ങള്‍ വലയുമ്പോള്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലയില്‍ ആരോഗ്യ അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച് അതീവ ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും പ്രശ്‌നം കൈകാര്യം ചെയ്യേണ്ട ആരോഗ്യ, തദ്ദേശവകുപ്പുകളും ഭരണകൂടവും കാഴ്ചക്കാരായി ഇരിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി വേണ്ടി വന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.