ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി

f
 ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി. തീ ​പൂ​ര്‍​ണ​മാ​യി അ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. എന്നാൽ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ മ​ലി​ന​മാ​യ പു​ക ഇ​പ്പോ​ഴും ത​ങ്ങി നി​ല്‍​ക്കു​ക​യാ​ണ്.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പു​ക കു​റ​ഞ്ഞെ​ങ്കി​ലും കാ​റ്റി​ന്‍റെ ദി​ശ മാ​റി​യ​തോ​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​രൂ​ര്‍, കു​മ്പ​ളം അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പു​ക പടരുകയാണ്. പ്ലാ​ന്‍റിലെ തീ ​അ​ണ​യാ​ത്ത​തി​നാ​ല്‍ കൊ​ച്ചി​യി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണം നി​ല​ച്ച മ​ട്ടാ​ണ്. റോ​ഡ​രി​കി​ലും മ​റ്റും മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്.