'വിശ്വാസങ്ങളെക്കാളും വലുതാണ് ശ്വാസം'; വെര്‍ച്വല്‍ ക്യൂ ഒഴിവാക്കില്ലെന്ന് ദേവസ്വം മന്ത്രി

sabarimala

തിരുവനന്തപുരം: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഉടന്‍ ഒഴിവാക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. എല്ലാ വിശ്വസങ്ങളെക്കാളും വലുതാണ് ശ്വാസം. ജീവന്‍ രക്ഷിക്കാനാണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയത്. കോവിഡ് കേസുകള്‍ കുറയുമ്പോള്‍ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ അശാസ്ത്രീയമാണെന്നും അത് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവിശ്യപെട്ടിരുന്നു. വെര്‍ച്വല്‍ ക്യൂ തുടരുകയാണെങ്കില്‍ അത് ഭക്തരെ അകറ്റി നിര്‍ത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിന് മറുപടി പറയുകയായിരുന്നു ദേവസ്വം മന്ത്രി.