ബിഎസ്‌എൻഎൽ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; മുഖ്യ പ്രതി പിടിയിൽ

bsnl
 

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പിലെ മുഖ്യ പ്രതി ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. സഹകരണ സംഘം മുൻ പ്രസിഡന്റ് ഗോപിനാഥൻ നായരാണ് പിടിയിലായത്. കൊട്ടാരക്കരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 

200ലധികം കോടി രൂപയുടെ തട്ടിപ്പ് നടന്നതായാരുന്നു കേസ്. സഹകരണ സംഗം തട്ടിപ്പ് കേസിലെ രണ്ടാം പ്രതി വെള്ളായണി സ്വദേശി പ്രദീപ്‌ കുമാറിനെ ഈ വർഷം ഫെബ്രുവരി ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ബിഎസ്എൻഎൽ സഹകരണ സംഘം സെക്രട്ടറിയായിരുന്നു പ്രദീപ്‌ കുമാർ.  


ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം രൂപീകരിച്ച 1987 മുതൽ 2017 വരെ സെക്രട്ടറിയായിരുന്നു ഗോപിനാഥന്‍ നായര്‍. 2017 ല്‍ പ്രസിഡണ്ടായി. എല്ലാവര്‍ക്കും ഗോപിനാഥന്‍ നായരെ വലിയ വിശ്വാസമായിരുന്നു. കേസിലെ മറ്റൊരു പ്രതി രാജീവ് സംഘത്തിൽ ജീവനക്കാരനായിട്ട് 15 വര്‍ഷത്തിലേറെയായി. ഗോപിയും രാജീവും തട്ടിപ്പ് തുടങ്ങി കോടികള്‍ വിഴുങ്ങിയതും ആരും അറിഞ്ഞിരുന്നില്ല.