ബിഎസ്എൻഎൽ സൊസൈറ്റി തട്ടിപ്പ്: അഞ്ച് ഡയറക്ടർമാരുടെ മുൻകൂർ ജാമ്യഹരജി കൂടി ഹൈക്കോടതി തള്ളി

google news
highcourt
 chungath new advt

കൊച്ചി: തിരുവനന്തപുരം ബിഎസ്എൻഎൽ എംപ്ലോയീസ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ അഞ്ച് ഡയറക്ടർമാരുടെ മുൻകൂർ ജാമ്യ ഹർജി കൂടി ഹൈക്കോടതി തള്ളി. ബിഎസ്എൻഎൽ ഉന്നത ഉദ്യോഗസ്ഥരായ സോഫിയാമ്മ തോമസ്, മനോജ് കൃഷ്ണൻ, അനിൽകുമാർ, പ്രസാദ് രാജ്, മിനിമോൾ എന്നിവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 

സഹകരണ സംഘത്തിൽ നടന്നത് ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇത് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾ കള്ളപ്പണം ഒളിപ്പിച്ച സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും ഡയറക്ടർമാരെ വിശ്വസിച്ചാണ് നിക്ഷേപകർ പണം നൽകിയതെന്നും ചൂണ്ടിക്കാട്ടി. ആരോപണത്തിൽ നിന്ന് ഇവർക്ക് ഒഴിയാനാകില്ലെന്നും ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. 

44 കോടി 14 ലക്ഷം രൂപയുടെ ക്രമക്കേടാണ് സഹകരണ സംഘത്തിൽ നടന്നത്. തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആകെ 15 പ്രതികൾ ഉള്ള കേസിൽ 10 പേരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു