ബഫര്‍ സോണ്‍; പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം മന്ത്രി

ak saseendran
 

കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ഒരു തവണ സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ വീണ്ടും സമയം അനുവദിക്കേണ്ടതില്ലെന്നും ഇതുവരെ കിട്ടിയ പരാതികളില്‍ പലതും അനാവശ്യ പരാതികളാണെന്ന് പരിശോധനയില്‍ ബോധ്യമായെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

സമയപരിധി നീട്ടി നല്‍കണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പരാതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം ശ്രമം തുടരുകയാണെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.