ബഫര്‍ സോണ്‍; പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും

d
 

ബഫര്‍ സോണ്‍ വിഷയത്തിൽ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ പരാതികള്‍ സമര്‍പ്പിക്കാം. ഇതിനകം അരലക്ഷത്തിലധികം പരാതികള്‍ ഹെല്‍പ് ഡെസ്കുകള്‍ മുഖേനെ ലഭിച്ചു. ഫീല്‍ഡ് സര്‍വേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതുതായി കണ്ടെത്തുന്ന നിർമിതികളുടെ പൂര്‍ണ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനായിട്ടില്ല.

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്കുകളിലായി 54607 പരാതികള്‍ ലഭിച്ചു. ഇതില്‍ 17054 പരാതികള്‍ പരിഹരിച്ചു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. ഇവിടെ 12445 പരാതികള്‍ ഇതുവരെ കിട്ടി.