ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ബ​സ് നി​യ​ന്ത്ര​ണം തെ​റ്റി മ​തി​ലി​ലി​ടി​ച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

accident
 


ആറ്റിങ്ങല്‍: ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. 

നിയന്ത്രണം തെറ്റിയ ബസ് രണ്ട് ബൈക്ക് യാത്രികരെ ഇടിക്കുകയും റോഡിന് വശത്തേക്ക് മറിഞ്ഞു മരത്തിലിടിച്ച് നില്‍ക്കുകയുമായിരുന്നു. 

ആ​റ്റി​ങ്ങ​ലി​ല്‍ നി​ന്ന് ക​ല്ല​മ്പ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ദേ​വൂ​ട്ടി ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. പൂ​വ​ന്‍​പാ​റ പു​ളി​മൂ​ട് സ്വ​ദേ​ശി ഷൈ​ബു (35) ആ​യി​രു​ന്നു ബ​സ് ഡ്രൈ​വ​ർ. ഇ​യാ​ള്‍​ക്ക് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ജെ​ന്നി ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം തെ​റ്റു​ക​യാ​യി​രു​ന്നു.

ബസ് ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രികര്‍ക്ക് ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക വിവരം.