ബസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

bus accident

കണ്ണൂര്‍: മാക്കുട്ടം ചുരം പാതയില്‍ ബസ്സ് നിയന്ത്രണം വിട്ടു മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കര്‍ണാടക സ്വദേശി സ്വാമി ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിരജ്‌പെട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുപതോളം യാത്രക്കാരുമായി ബാംഗ്ലൂരില്‍ നിന്ന് വന്ന വോള്‍വോ ബസ്സ് ആണ് അപകടത്തില്‍ പെട്ടത്. കേരള കര്‍ണാടക ഫയര്‍ഫോഴ്‌സ് സയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.