വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഐഎം നേതാവ് ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു

er
 

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിന്ന് സിപിഎം (cpm) നേതാവ് സക്കീർ ഹുസൈൻ (zakir hussain) അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി സക്കീർ ഹുസൈൻ, രണ്ടാം പ്രതി കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസൽ, നാലാം പ്രതി ഷീല തോമസ് എന്നിവരെയാണ് വെറുതെ വിട്ടത്. 

എറണാകുളം ജെഎഫ്സിഎം കോടതിയുടേതാണ് ഉത്തരവ്. കേസില്‍ മുഖ്യസാക്ഷി അടക്കം മുഴുവന്‍ സാക്ഷികളും കൂറുമാറിയിരുന്നു .കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.